ലോട്ടറി തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് ധർണ്ണ

എറണാകുളം : ലോട്ടറിയുടെ ജി.എസ്.ടി 28% ത്തിൽനിന്ന് 40 % ആയി വർദ്ധിച്ചത് മൂലം ലോട്ടറി വിൽപ്പനക്കാർക്ക് ഒരു ടിക്കറ്റിൽ ഒരു രൂപ മുതൽ ഒന്നര രൂപ വരെ വരുമാനം കുറഞ്ഞു.പ്രതിദിനം 500 രൂപവരുമാനം ഉണ്ടായിരുന്നവരുടെ വരുമാനം 400 ആയി കുറഞ്ഞു. സമ്മാനത്തിന് ലഭിച്ചിരുന്ന കമ്മീഷൻ 12 ൽ നിന്ന് 9 ആയി കുറഞ്ഞു.ടിക്കറ്റ് വിലവർദ്ധനവ്,ജി.എസ് ടി വർദ്ധനവ് എന്നിവയിടെ പേരിൽ ആറ് മാസത്തിനുള്ളിൽ സമ്മാനങ്ങളിൽ 2 കോടി രൂപയ്ക്ക് മുകളിൽ കുറച്ചു.കേരളലോട്ടറി വാങ്ങുന്നവനും, വിൽക്കുന്നവനും നഷ്ടം എന്ന സ്ഥിതിയിലാണ്.

ലോട്ടറിയുടെ സമ്മാനത്തിൻ്റെയും,വിൽപ്പനയുടേയും കമ്മീഷനും,സമ്മാനങ്ങളും വർദ്ധിപ്പിക്കുക ലോട്ടറി ക്ഷേമ ബോർഡിലേയും ഡയറക്ട്രേറ്റിലേയും കോടികളുടെ തട്ടിപ്പുകളിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു സി.ഒക്ടോബർ 8 ബുധനാഴ്ച്ച രാവിലെ 11 ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു.യൂണിയൻ പ്രസിഡൻ്റ് തോമസ് കല്ലാടൻ്റെ നേതൃത്വത്തിൽ നടക്കുന്ന ധർണ്ണ കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യു.ഡി.എഫ്.കൺവീനർ അടൂർ പ്രകാശ് എം.പി,പി.സി വിഷ്ണുനാഥ് എം.എൽ.എ,കെ.പി.സി.സി.വൈസ് പ്രസിഡൻ്റ് വി.പി സജീന്ദ്രൻ,എൻ.ശക്തൻ,ടി.ശരത്ചന്ദ്ര പ്രസാദ്,ഉമാ തോമസ് എം.എൽ.എ,ചാണ്ടി ഉമ്മൻ എം.എൽ.എ,നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കുമെന്ന് വയനാട് ജില്ലാ പ്രസിഡന്റ് പി കെ സുബൈർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *