ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരിൽ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം

ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരിൽ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം

വെള്ളമുണ്ട : സംസ്ഥാന കായിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ പേരിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് മെമ്പർമാർ അനധികൃതമായി ഫണ്ട് കൈപറ്റിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും തുക തിരിച്ച് പിടിക്കണമെന്നും യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടു.7/5/25 ന് രാവിലെ നടന്ന ലളിതമായ പരിപാടിക്ക് ചെയ്യാത്ത പ്രവൃത്തിക്കും വാങ്ങാത്ത സാധന സാമഗ്രികൾക്ക് കള്ള ബില്ല് നൽക്കിയും തുക പെരുപ്പിച്ച് കാണിച്ചും പഞ്ചായത്ത് അംഗങ്ങൾ തന്നെ അവരുടെ പേരിൽ തുക എഴുതി വാങ്ങുന്നത് നിയമ വിരുദ്ധവും പഞ്ചായത്ത് രാജ് ചട്ടങ്ങൾക്കെതിരുമാണ്. തൊപ്പി വാങ്ങിയിട്ടില്ല. ഭക്ഷണം നൽകിയിട്ടില്ല. ഇതിനും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തുക കൈപ്പറ്റി.ചെറിയ തുണി പന്തൽ, മൈക്ക് എന്നിവയ്ക്ക് മാത്രം 25500 രൂപയുടെ ബില്ലാണ് നൽക്കിയത്.പഞ്ചായത്ത് സെക്രട്ടറിയോ നിർവഹണ ഉദ്യോഗസ്ഥനോ ക്വട്ടേഷൻ ക്ഷണിച്ച് ബില്ലും വൗച്ചറും പ്രകാരം തുക അനുവദിക്കുന്നതിന് പകരം ഭരണകക്ഷിയിലെ നാല് മെമ്പർമാർ തന്നെ ചെലവ് നടത്തിയതായി കാണിച്ച് തുക കൈപ്പറ്റിയത്.ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ ഈ തുക നൽക്കിയ നടപടിക്കെതിരെ യു.ഡി.എഫ് മെമ്പർമാർ പ്രതിഷേധിക്കുകയും തീരുമാനത്തിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.അമ്മത് കൊടുവേരി, കെ.കെ സി. മൈമൂന, എം.ലതിക, റംല മുഹമ്മദ്, ഷൈജി ഷിബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *