കരണി : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കരണി ഒമ്പതാം വാർഡ് ആരോഗ്യ ശുചിത്വ പോഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാ വാർഡ് കുടുംബശ്രീ എ. ഡ.എസ്,കരണി ജനതാ ലൈബ്രറി, സരണി ക്ലബ്ബ് കല്ലുവയൽ എന്നിവയുടെ സഹകരണത്തോടുകൂടി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് മെമ്പർ നജീബ് അധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിത്യാ ബിജു കുമാർ ഉദ്ഘാടനം ചെയ്തു കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ടി ഷറഫുദ്ദീൻ, മീനങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി ഹരിത, എ എസ് ഐ ശ്രീമതി സഫിയ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി രാഗി ചന്ദ്ര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷാനിവാസ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി മിനി, സി എൻ ധരണിന്ദ്ര പ്രസാദ്, ടി ടി ദേവസ്യ, ശകുന്തള സജീവൻ, ജയ്സൺ പി എ,തുടങ്ങിയവർ സംസാരിച്ചു.
