കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) _ ലഹരി വിരുദ്ധ സംഗമം നടത്തി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.മികച്ച പരിശീലകരെ ഉൾപ്പെടുത്തി ക്യാമ്പസുകളിൽ റോഡ് സുരക്ഷാ ക്ലാസ്സുകളും – ലഹരി ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കൽപ്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷത വഹിച്ചു.
ജന:സെക്രട്ടറി സജി മണ്ടലത്തിൽ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഇ.ഷംസുദ്ദീൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ജിംഷിൻ സുരേഷ്, നൗഫൽ.വി.കെ, ജോൺ.കെ.ജെ, ഉസ്മാൻ.പി, ഹനീഫ മേമന, ടി.ടി.സുലൈമാൻ, സി.മമ്മു ഹാജി എന്നിവർ പ്രസംഗിച്ചു.
