കൽപ്പറ്റ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26ന് വ്യാഴാഴ്ച വയനാട് പോലീസ് വിവിധ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.കൽപ്പറ്റ പോലീസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസും ഓട്ടോ തൊഴിലാളികളും സംയുക്തമായി മനുഷ്യചങ്ങലയും ലഹരിക്കെതിരെയുളള പ്രതിജ്ഞയും സംഘടിപ്പിക്കും. രാവിലെ 9.30 ന് മുനിസിപ്പൽ ബസ്റ്റാൻഡിൽ ലഹരി വിരുദ്ധ കൂട്ടായ്മയും, ഫ്ലാഷ് മോബും ഉച്ചക്ക് രണ്ടിന് ഡി പോൾ സ്കൂളിൽ ക്വിസ് പ്രോഗ്രാമും നടക്കും.
മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ രാവിലെ 8.30ന് പോലീസ്, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന കൂട്ടയോട്ടം, സി. എം.എസ് സ്കൂൾ അരപ്പറ്റയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, വിംസ് ഹോസ്പിറ്റലിൽ സംവാദം എന്നിവ നടക്കും.വൈത്തിരി പോലീസിന്റെ നേതൃത്വത്തിൽ സുഗന്ധഗിരി ഗേറ്റിൽ നിന്നും തളിപ്പുഴ വഴി വെറ്റിനറി കോളേജ് വരെ കൂട്ടയോട്ടം. വൈത്തിരി ടൗണിൽ എസ്.പി .സി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ റാലി എന്നിവ നടക്കും.
പടിഞ്ഞാറത്തറ പോലീസിന്റെ നേതൃത്വത്തിൽ തരിയോട് ഹയർസെക്കൻഡറി സ്കൂൾ, പടിഞ്ഞാറത്തറ ഹൈസ്കൂൾ, പടിഞ്ഞാറത്തറ ഡബ്ലിയു എം ഒ സ്കൂൾ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, കമ്പളക്കാട് പോലീസിന്റെ നേതൃത്വത്തിൽ കണിയാമ്പറ്റ ജി.എച്ച്.എസ്.എസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും മനുഷ്യചങ്ങലയും മാനന്തവാടി പോലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾ, എസ്പി സി, എൻഎസ്എസ്, എൻ സി സി വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലി, പനമരം പോലീസിന്റെ നേതൃത്വത്തിൽ ജി വി എച്ച് എസ് പനമരം, ജി വി എച്ച് എസ് നീർവാരം, ക്രസൻ്റെ് എച്ച് എസ് എന്നീ സ്കൂളുകൾ സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ റാലി ലഹരി വിരുദ്ധ ഒപ്പുശേഖരണം, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, സെമിനാർ ക്വിസ് മത്സരം എന്നിവ നടക്കും.
വെള്ളമുണ്ട പോലീസിന്റെ നേതൃത്വത്തിൽ തരുവണ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, പുളിഞ്ഞാൽ സ്കൂളിൽ ഫ്ലാഷ് മോബ്, തരുവണ, പുളിഞ്ഞാൽ, WMO, വാരാമ്പറ്റ എന്നീ സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന ലഹരി വിരുദ്ധ ഒപ്പു ശേഖരണം എന്നിവ നടക്കും.
തൊണ്ടർനാട് പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി, തലപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ 11:00 മണിക്ക് എടത്തന ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം, ഫ്ലാഷ് മോബും ലഹരിവിരുദ്ധ സന്ദേശ റാലിയും, തിരുനെല്ലി പോലീസിന്റെ നേതൃത്വത്തിൽ ആശ്രമം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, സ്കിറ്റ്. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, കാട്ടികുളം SPC വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശ റാലി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, ത്രിശ്ശിലേരി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവ നടക്കും.
ബത്തേരി പോലീസിന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങല, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ സന്ദേശ റാലി, അമ്പലവയൽ പോലീസിന്റെ നേതൃത്വത്തിൽ അമ്പലവയൽ ടൌണിൽ SPC വിദ്യാർത്ഥികളും, ജനപ്രതിനിധികളും, പൊതുജനങ്ങളും പങ്കെടുക്കുന്ന കൂട്ടയോട്ടം, മീനങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ രാവിലെ 7.30ന് കൂട്ടയോട്ടം,കോളേരി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകം, ഫ്ലാഷ് മോബ്, പുൽപ്പള്ളി പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി, കേണിച്ചിറ പോലീസിന്റെ നേതൃത്വത്തിൽ ഏഴോളം ഹൈസ്കൂളുകളിൽ സുംബാ ഡാൻസ്, ലഹരി വിരുദ്ധ റാലി, നൂൽപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം, സുംബാ ഡാൻസ്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്, ക്വിസ് കോംപറ്റീഷൻ എന്നിവ നടക്കും.