• admin

  • August 6 , 2022

കൽപ്പറ്റ : കർണാടകയിൽ നിന്നും വയനാട് വഴി ലഹരി - മയക്ക് മരുന്ന് കടത്ത് തടയുന്നതിന് സ്പെഷൽ ഡ്രൈവ് സജീവമാക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.കർണാടകയിൽ നിന്നും വയനാട് വഴി എം.ഡി.എം.എ. ഉൾപ്പടെ ലഹരിക്കടത്ത് ശ്രദ്ധയിൽപ്പെട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് എം.ഡി.എം.എ. കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇതിനെതിരെ കർശന നിയമ നടപടിയുണ്ടാകും. സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പനക്കാർ, ഏജൻ്റുമാർ, കടകൾ എന്നിവ പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. വില്പനക്കാർക്കെതിരെ കർശന നിയമ നടപടി യുണ്ടാകും.   ജനമൈത്രി പോലിസിൻ്റെ നേതൃത്വത്തിൽ ശക്തിയ ബോധവൽക്കരണം നടത്തും. വിദ്യാർത്ഥികൾക്കിടയിൽ സൈബർ സുരക്ഷ കൂടി ഉൾപ്പെടുത്തിയുള്ള ബോധവൽക്കരണമാണ് നടക്കുന്നത്. വൈത്തിരി സ്കൂളിൽ ഇതിന് തുടക്കമായി കഴിഞ്ഞതായും എല്ലാ സ്കൂളുകളിലും ബോധവൽക്കരണ പരിപാടി നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.