സുൽത്താൻ ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു. ഗതാഗത വികസനത്തിൻ്റെ അസന്തുലിതാവസ്ഥ, ലഹരി വസ്തുക്കളുടെ കടന്നുകയറ്റം, അശ്രദ്ധയും അസഹിഷ്ണുതയും മത്സരബുദ്ധിയോടെയുമുള്ള അമിത വേഗതയുമൊക്കെ അപകട കാരണങ്ങളാണ്. വിദ്യാലയ തലങ്ങളിലും ബസ്സ്റ്റാന്റുകളിലും ബോധവൽക്കരണവും ജനസദസ്സുകളും ആരംഭിച്ചുകഴിഞ്ഞു. നിയമ ലംഘനങ്ങൾക്കെതി രിരെ മുഖം നോക്കാതെയുള്ള കർശനമായ നടപടികളുമുണ്ടാകണം. ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സെന്ന റാഫിൻ്റെ ആപ്തവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ആക്സിഡൻറ് ആക്. ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ . സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ സംഘടിപ്പിച്ച മേഖല കൺവൻഷനും റോഡുസുരക്ഷ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നദ്ദേഹം. റാഫ് വയനാട് ജില്ല ജനറൽ: സെക്രട്ടറിസജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷനായിരുന്നു. ബത്തേരി പോലീസ് ഇൻസ്പെക്ടർ ബിൻഷാദ് റോഡു സുരക്ഷ ക്ലാസ്സെടുത്തു. എക്സൈസ് അസി. ഇൻസ്പെക്ടർ കെവി വിജയകുമാർ റോഡു സുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. പി രാജറാണി,വൽസല സദാനന്ദൻ, ജില്ല പഞ്ചായത്ത് അംഗം സീത വിജയൻ,കെഎ സീനത്ത്, സി. സമീർ, ഇപി ജോസഫ് കുട്ടിതുടങ്ങിയവർ പ്രസംഗിച്ചു.പി സി അസൈനാർ നന്ദിയും പറഞ്ഞു.
