• admin

  • January 5 , 2020

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: റെയില്‍വേയില്‍ 100 റൂട്ടുകളില്‍ 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള പുതിയ പദ്ധതിയുമായി റെയില്‍വേ മന്ത്രാലയവും നീതി ആയോഗും. ആകെ 22500 കോടിയുടേതാണ് പദ്ധതി. മുംബൈ സെന്‍ട്രല്‍ - ദില്ലി, ദില്ലി - പട്‌ന, അലഹബാദ് - പുണെ, ദാദര്‍ - വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനാണ് തീരുമാനം. ഹൗറാ - ചെന്നൈ, ഹൗറ - പട്‌ന, ഇന്‍ഡോര്‍ - ഒഖ്‌ല, ലക്‌നൗ - ജമ്മു താവി, ചെന്നൈ -ഒഖ്‌ല, ആനന്ത് വിഹാര്‍ - ഭഗല്‍പുര്‍, സെക്കന്ദ്രബാദ് - ഗുവാഹത്തി, ഹൗറ - ആനന്ത് വിഹാര്‍ എന്നീ റൂട്ടുകളിലും സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ ആലോചിക്കുന്നുണ്ട്. താത്പര്യമുളലവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഡിസ്‌കഷന്‍ പേപ്പറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 100 റൂട്ടുകള്‍ 10-12 ക്ലസ്റ്ററുകള്‍ ആയി തിരിച്ചിട്ടുണ്ട്. സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന സമയം, നിരക്ക്, കോച്ചുകള്‍ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനം എടുക്കാനാവും. പുതിയ പദ്ധതി ജനങ്ങള്‍ക്ക് ഉപകാരമാകുമെന്നാണ് പ്രതീക്ഷ. നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയവും നീതി ആയോഗും പറയുന്നത്.