• admin

  • January 17 , 2022

തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി എം എൽ എ ആയിരിക്കെ അടിയന്തരാവസ്ഥയിൽപോലീസ് മർദ്ദനമേറ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെടുമ്പോൾ ജയിൽ സൂപ്രണ്ടായിരുന്ന തിരുവല്ല അണ്ണവട്ടം പ്രാറ്റിടത്ത് പി സി ജോർജ് (94) നിര്യാതനായി. 1956 ൽ കോട്ടയം സബ്ബ് ജയിൽ സൂപ്രണ്ടായിട്ടായിരുന്നു ആദ്യ നീയമനം. 1959 ൽ കോട്ടയം സബ്ബ് ജയിൽ സംസ്ഥാനത്തെ ആദ്യ വനിതാ ജയിലായി പ്രഖ്യാപിക്കുമ്പോൾ ചുമതല വഹിച്ചു. വിമോചന സമരത്തിൽ പങ്കെടുത്ത് മിസ്സിസ് കെ.എം.മാത്യു ഉൾപ്പെടെ കോട്ടയത്തെ പ്രമുഖരുടെ ഭാര്യമാർ ജയിൽവാസമനുഭവിക്കുന്നത് അക്കാലത്താണ്. കണ്ണൂരിലെ ദുർഗുണ പരിഹാര പാഠശാലയുടെയും ആദ്യ സൂപ്രണ്ട് ഇദ്ദേഹമായിരുന്നു. തലശ്ശേരി പോലീസ് സ്റ്റേഷൻ അക്രമണ കേസിൽ കെ അജിത ഉൾപ്പടെയുള്ള പ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന അവസരത്തിൽ അവിടെ സൂപ്രണ്ടിന്റെ ചുമതല വഹിച്ചു. ജയിൽ വകുപ്പിലെ ഏക ഡി ഐ ജി ആയിരിക്കവേ 1983 ൽ സർവ്വീസിൽ നിന്നു വിരമിച്ചു . സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് വീട്ടിലെ ശിശ്രൂഷകൾക്കു ശേഷം 12.45 ന് മല്ലപ്പള്ളി ,ആനിക്കാട് മാർ ബസേലിയോസ് ഓർത്ത്ഡേക്സ് പള്ളിയിൽ . ഭാര്യ: കോഴഞ്ചേരി കീഴ്ക്കര പെല്ലേലിൽ മോളി. മക്കൾ: സാബു ജോർജ് ( ഹൂസ്റ്റൺ യുഎസ് എ ) സാജി (തൃശൂർ) സന്തോഷ് ജോർജ് (മാങ്ങാനം) സുരേഷ് ജോർജ് (തിരുവല്ല) സോമി (മൈസൂർ) മരുമക്കൾ : ആലീസ് (ഹൂസ്റ്റൺ) പരേതനായ ടി എസ് ജോൺസൻ (ഇരിങ്ങാലക്കുട) , ഡാർലി പനവേലിൽ., അഞ്ജലി (യു എസ് ) മഹേഷ് മാമ്മൻ ( മൈസൂർ)