റമദാൻ ആദ്യവെള്ളി,ജില്ലയിൽ സഹചാരി ഫണ്ട് ശേഖരണം:സഹചാരി ഫണ്ട് ശേഖരണംപോസ്റ്റർ പ്രകാശനം ചെയ്തു

റമദാൻ ആദ്യവെള്ളി,ജില്ലയിൽ സഹചാരി ഫണ്ട് ശേഖരണം:സഹചാരി ഫണ്ട് ശേഖരണംപോസ്റ്റർ പ്രകാശനം ചെയ്തു

പനമരം : വിശുദ്ധ റമദാനിലെ ആദ്യവെള്ളിയാഴ്ച ജില്ലയിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വയനാട്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹചാരി പോസ്റ്റർ പ്രകാശനവും സംഗമവും നടന്നു. സഹചാരി പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം മൂസക്കോയ ഉസ്താദ് നിർവ്വഹിച്ചു, പനമരം മദ്രസയിൽ ചേർന്ന ജില്ലാ സംഗമം ജില്ലാ വൈസ് പ്രസിഡൻറ് അഷ്റഫ് വെള്ളിലാടിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയൻ്റ് സെക്രട്ടറി ഷംസുദ്ധീൻ വാഫി നെല്ലിയമ്പം ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡൻ്റ് അബ്ബാസ് വാഫി ചെന്ദലോട് മുഖ്യ പ്രഭാഷണം നടത്തി.സലീം അസ്ഹരി, മുജീബ് അഞ്ചുകുന്ന് തുടങ്ങിയവർ സംസാരിച്ചു, അബ്ദുല്ല പുളിഞ്ഞാൽ, ഖാസിം പടിഞ്ഞാറത്തറ, നദീർ മൗലവി, മുജീബ് കമ്പളക്കാട്, ഷനൂബ് അമ്പലവയൽ, തുടങ്ങിയവർ സംബന്ധിച്ചു, ജില്ലാ സെക്രട്ടറി ജാഫർമില്ല്മുക്ക് സ്വാഗതവും പനമരം മേഖല സെക്രട്ടറി ആശിഖ് നന്ദിയും പറഞ്ഞു.കഴിഞ്ഞ വർഷങ്ങളായി ആയിരക്കണക്കിന് രോഗികൾക്കാണ് സഹചാരി ചികിത്സാ സഹായങ്ങൾ നൽകിയത്.2024- 25 വർഷത്തിൽമാത്രം 31 ലക്ഷം രൂപയുടെ ചികിത്സാ സഹായം സഹചാരി റിലീഫ് സെൽ വഴി സംഘടന ജില്ലയിൽ വിതരണം ചെയ്തതായി ജില്ലാ പ്രസിഡൻറ്റ് നൗഷീർ വാഫി വെങ്ങപ്പള്ളി,ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി എന്നിവർ അറിയിച്ചു.ജില്ലയിൽ കിഡ്നി രോഗികൾക്ക് സ്ഥിരം ചികിത്സാ സഹായവും ആക്സിഡൻറ്- മറ്റു അപകടങ്ങൾ എന്നിവക്ക് അടിയന്തിര ചികിത്സാ സഹായങ്ങളുംസഹചാരി നൽകി വരുന്നുണ്ട്.ജില്ലയിൽ 12 മേഖലകളിലായി 70 സഹചാരി സെൻറ്റുകളും അംബുലൻസ് സർവ്വീസുകളും സംഘടനയ്ക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്.റമദാൻ ആദ്യവെള്ളിയിലെ സഹചാരി ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ മേഖലാ കമ്മിറ്റികളും,മഹല്ല് കമ്മിറ്റികളും യൂണിറ്റ് പ്രവർത്തകരും സജീവമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.സഹചാരി പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാർ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *