• admin

  • January 31 , 2020

ന്യൂഡല്‍ഹി  : ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ലോക്സഭയിലെ മുന്‍നിരസീറ്റുകള്‍ പ്രതിപക്ഷ നേതാക്കള്‍ ഒഴിച്ചിട്ടു. സോണിയാ ഗാന്ധിയും ഗുലാം നബി ആസാദുമടക്കമുള്ള നേതാക്കള്‍ പിന്‍നിരയിലാണിരുന്നത്. നയപ്രഖ്യാപനപ്രസംഗ സമയത്ത് കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ലമെന്റിന് പുറത്തും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു.