മുട്ടിൽ : ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷിജു ഗോപാൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് വിനായക് അധ്യക്ഷനായിരുന്നു.മുട്ടിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷൈജു മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷിക് മാണ്ടാട്,അരുൺ ലാൽ,റൗഫ് കാക്കവയൽ, ദിൽഷാദ് മടക്കി,റിൻശാദ് മടക്കി,അഖിൽ കുന്നുമ്മൽ,അസാൻ,അനിരുദ്ധ്,അനൂപ്,ജിയാസ് കാക്കവയൽ എന്നിവർ സംസാരിച്ചു
