​യു.എ.ഇ ഇസ്ലാഹി സെന്റർ ‘മസ്കൻ’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

​യു.എ.ഇ ഇസ്ലാഹി സെന്റർ ‘മസ്കൻ’ പദ്ധതി: ആദ്യ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു

പിണങ്ങോട് : യു.എ.ഇ ഇസ്ലാഹി സെന്റർ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ‘മസ്കൻ’ ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽദാനം പിണങ്ങോട് വെച്ച് നടന്ന ചടങ്ങിൽ യു.എ.ഇ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുജീബ് റഹ്മാൻ പാലക്കൽ,കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖിക്ക് താക്കോൽ കൈമാറി നിർവ്വഹിച്ചു.നിർദ്ധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2025-ലാണ് ‘മസ്കൻ’ പദ്ധതിക്ക് തുടക്കം കുറിച്ചത്.യു ഐ സി മസ്കൻ പദ്ധതി കൺവീനർ സക്കീർ ഹുസൈൻ കളരിക്കൽ അധ്യക്ഷനായിരുന്നു.ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ,കെ എൻ എം മർകസ് ദഅവ വയനാട് ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ മദനി,അബ്ദുൽ സലാം മുട്ടിൽ,ഖലീൽ റഹ്മാൻ ഫാറൂഖി,സഹൽ മുട്ടിൽ,അബൂബക്കർ പിണങ്ങോട് തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *