മുട്ടിൽ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ,പുരോഗമന കലാ സാഹിത്യ സംഘം സംയുക്തമായി മുട്ടിൽ ടൗണിൽ “യുദ്ധ വിരുദ്ധ സദസ്സ്” സംഘടിപ്പിച്ചു.പുരോഗമന കലാ സാഹിത്യ സംഘം കൽപ്പറ്റ മേഖല കെ.കുഞ്ഞമ്മദ് കുട്ടി വിശദീകരണം നടത്തി.മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി.രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്സൺ ജോഷില റാണി,ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ രാജൻ തരിപ്പിലോട്ട്,സി.എസ്.കോമളം,കെ. എസ്.പ്രഭാകുമാരി,ജില്ല ലൈബ്രറി കൗൺസിൽ അംഗം എ.കെ.മത്തായി,പു ക സ യൂണിറ്റ് ഭാരവാഹികളായ എസ്.വിശ്വേശ്വരൻ,എം.കെ. മൊയ്തീൻ,ടി.നാണു എന്നിവർ നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം.സുമേഷ് സ്വാഗതവും,പരിഷത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റ് കെ.ജെ.യോഹന്നാൻ നന്ദിയും പറഞ്ഞു.
