• admin

  • August 13 , 2020

കൊച്ചി : ഹോട്ടലില്‍ മുറിയെടുക്കുന്നവര്‍ക്കായി ചെക്ക് ഇന്‍ പ്രക്രിയ എളുപ്പമാക്കി ഡിജിവാലറ്റ് ഉത്പന്നമായ ത്രൂ. ആപോ സോഫ്റ്റ് വെയറുകളോ ഡൗണ്‍ലോഡ് ചെയ്യാതെത്തന്നെ മൊബൈലില്‍നിന്ന് നേരിട്ട് ഹോട്ടലുകളില്‍ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. റിസപ്ഷനു മുന്നില്‍ കൂടിനില്‍ക്കുകയോ ഐഡി നല്‍കാന്‍ കാത്തുനില്‍ക്കുകയോ ചെയ്യാതെ എല്ലാം ഓണ്‍ലൈനായിത്തന്നെ നിര്‍വഹിക്കാം എന്നതാണ് ത്രൂവിന്റെ പ്രത്യേകത. കാര്‍ഡുകള്‍ കൈമാറാന്‍ കാത്തുനില്‍ക്കാതെ കേവലം നാലു സ്റ്റെപ്പിനുള്ളില്‍ ചെക്ക്-ഇന്‍ സാധ്യമാക്കുന്നുത്രൂ. അതിഥി ചെക്ക് ഇന്‍ ചെയ്യുന്നതു പ്രതീക്ഷിക്കുന്ന സമയത്തിന്റെ 48 മണിക്കൂര്‍ മുന്‍പ് ഈ സര്‍വിസ് ഉപയോഗിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഹോട്ടലില്‍നിന്ന് ഒരു സന്ദേശം അയക്കും. ലിങ്കില്‍ സ്വീകരിക്കുന്ന അതിഥി രേഖ സ്‌കാനിങിനു നല്‍കും. ഇതോടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഓട്ടോമാറ്റിക് ആയി പൂരിപ്പിക്കപ്പെടും. ശേഷം സന്ദര്‍ശകര്‍ക്ക് എല്ലാ വിശാദംശങ്ങളും പരിശോധിക്കുകയും ഡിജിറ്റല്‍ ഒപ്പു രേഖപ്പടുത്തുകയും സുരക്ഷിതമായി പെയ്‌മെന്റ് നടത്തുകയും ചെയ്യാം. ഇതോടെ പ്രക്രിയ പൂര്‍ത്തിയായതായി കാണിച്ച് ഒരു കോഡ് ലഭിക്കും. ഹോട്ടലില്‍ നേരിട്ടെത്തി കോഡ് കാണിച്ച് സാനിറ്റൈസ് ചെയ്ത കീ എടുത്ത് മുറിയിലേക്ക് പോകേണ്ട ജോലിയേ പിന്നീട് സന്ദര്‍ശകന് അവശേഷിക്കുന്നുള്ളൂ. അതിഥികളുടെ സൗകര്യം മാത്രമല്ല ത്രൂ വഴി സാധ്യമാവുന്നത്. തൊഴില്‍ ചെലവു കുറച്ചും ചെക്ക്-ഇന്‍, ചെക്ക്-ഔട്ട് സമയങ്ങളില്‍ ലോബിയിലെയും റിസപ്ഷനിലെയും തിരക്കു കുറച്ചും ഹോട്ടലുകള്‍ക്ക് അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിവിധ ഭാഷകളില്‍ ആശയവിനിമയം സാധ്യമാണ് എന്നതിനാല്‍ പുതിയ കാലത്ത് യാത്രക്കാര്‍ക്ക് ഭാഷ ഒരു തടസമല്ലാതായി മാറുന്നു. പെട്ടെന്ന് സ്വീകരിക്കാനും തുല്ല്യതയില്ലാത്ത രീതിയില്‍ നടപ്പില്‍ വരുത്താനും ഉദ്ദേശിച്ചു രൂപകല്‍പ്പന ചെയ്തതാണ് ത്രൂ എന്ന് ഡിജിവാലറ്റ് സ്ഥാപകനും സിഇഒയുമായ രാഹുല്‍ സാല്‍ഗിയ പറഞ്ഞു. ഹോട്ടലുകള്‍ക്ക് ഹാര്‍ഡ് വെയറുകളോ സോഫ്റ്റ് വെയറുകളോ ഒന്നും അധികമായി വാങ്ങേണ്ടതില്ല. ഇതൊന്നുമില്ലാതെ ത്രൂവിന്റെ സേവനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.