• admin

  • August 18 , 2022

മൂപ്പൈനാട് :   2024 ഓടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഐ എസ് എ ജീവൻജ്യോതി- കൽപ്പറ്റ യുടെ നേതൃത്വത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ അംഗൻവാടി കുട്ടികൾക്കുള്ള ബാഗ്, വാട്ടർ ഡിസ്‌പെൻസർ, വാട്ടർ ബോട്ടിൽ, പെൻസിൽ പൗച്ച്, നെയിം സ്ലിപ്,സ്കൂൾ കുട്ടികൾക്കുള്ള സ്കെയിൽ, പെൻസിൽ പൗച്ച്, ടൈം ടേബിൾ കാർഡ്, നെയിം സ്ലിപ്, എന്നിവയുടെ വിതരണം പഞ്ചായത്ത്‌ തല ഉദ്ഘാടനം സംഘടിപ്പിച്ചു. മൂപ്പൈനാട് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് എ കെ റഫീഖ് പരിപാടിയിൽ അധ്യക്ഷനായിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അജിത ചന്ദ്രൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീത വിജയൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സാലിം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഉണ്ണികൃഷ്ണൻ, മറ്റ് മെമ്പർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ജെയിംസ് നന്ദിയും പറഞ്ഞു.