• admin

  • July 13 , 2022

കൊടിയത്തൂര്‍ : മൂന്ന് പതിറ്റാണ്ടുകാലത്തെ ഓര്‍മകള്‍ നിറച്ച് പഴയ സഹപാഠികള്‍ വീണ്ടും തടായിക്കുന്നില്‍ ഒത്തുകൂടി. 94 ല്‍ കൊടിയത്തൂര്‍ പി.ടി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഓട്ടോഗ്രാഫ് എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. പഴയ അധ്യാപകര്‍ ഒന്നിച്ച് സ്‌കൂള്‍ മുറ്റത്ത് ഓര്‍മ്മ മരം നട്ടുപിടിപ്പിച്ചാണ് സംഗമം ഉദ്ഘാടനം ചെയ്തത്. കൂട്ടായ്മ ചെയര്‍മാന്‍ മുഹമ്മദ് ജമാല്‍ കാക്കിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ജി. സൂധീര്‍, എം.എ അബ്ദുസലാം, ജോര്‍ജു കുട്ടി, അബ്ദുറഹീം കണ്ണാട്ടില്‍, അബ്ദുല്‍ ജബാര്‍ പിപി, അബ്ദുല്‍ ഖാദര്‍, കുര്യന്‍, സി.ടി കുട്ടി ഹസ്സന്‍, ഉമ്മര്‍ മാസ്റ്റര്‍, ഗ്രൈസി, ജൈനാമ, ബീന, മറിയംബി എന്നീ അധ്യാപകര്‍ ഓര്‍മകള്‍ പങ്കുവെച്ചു. അകാലത്തില്‍ വേര്‍പിരിഞ്ഞ സഹപാഠികളെയും അധ്യാപകരെയും ശിഹാബ് കൊടിയത്തൂർ അനുസ്മരിച്ചു. ബാസില്‍ പ്രൊജക്ട് വിശദീകരണവും അബ്ദുല്‍ സത്താര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ജാഫര്‍ പുതുക്കുടി സ്വാഗതവും വിജീഷ് പരവരി നന്ദിയും പറഞ്ഞു.