കൽപ്പറ്റ : അഹോരാത്രം കഷ്ടപ്പെട്ട് തരുവണയിൽ പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടി സംഘടിപ്പിക്കുകയും മതേതര പാർട്ടിയായ മുസ്ലിം ലീഗിന്റെ അ ണികൾ വളരെ ആവേശത്തോടുകൂടി സ്വീകരണം ഒരുക്കി അവരെ കേൾക്കുവാനും സ്റ്റേജിൽ സ്വീകരിക്കുവാനും വേണ്ടി തടിച്ചുകുടുകയും ചെയ്തപ്പോൾ പച്ചക്കൊടി കണ്ടതിന്റെ പേരിൽ ഉത്തരേന്ത്യൻ മാധ്യമങ്ങളെ പേടിച്ച് സ്റ്റേജിൽ പോലും കയറാതെ ലീഗ് നേതാക്കളെയും അണികളെയും അപമാനിച്ച ലീഗിന്റെ പാർട്ടി പതാകയെ അവമതിച്ച ശ്രീമതി പ്രിയങ്ക ഗാന്ധി മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തോടും അണികളോടും മാപ്പ് പറയണമെന്ന് എൻസിപി(എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും ഉത്സവമായിരിക്കേണ്ട തെ രഞ്ഞെടുപ്പ് ഒരു നൂറ്റാണ്ട് നീണ്ടുനിൽക്കുന്ന കോൺഗ്രസ് പാർട്ടിയിലെ കുടുംബവാഴ്ചയുടെയും ആധിപത്യത്തിന്റെയും അധിനിവേശ ഉത്സവമാകുവാൻ വയനാട് ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് ‘ ഗാന്ധി ‘ കുടുംബം മാറ്റിയെന്ന് എൻസിപി(എസ് )ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷ വഹിച്ചു സംസ്ഥാന ജില്ലാ നേതാക്കളായ സിഎം ശിവരാമൻ, വി പി സദാനന്ദൻ , സലീം കടവൻ , ജോണി കൈതമറ്റം, റെനിൽ കെ വി, അനൂപ് ജോജോ, ഷാബു എ പി, ടിപി നൂറുദ്ദീൻ , എം കെ ബാലൻ, ഷൈജു വി കൃഷ്ണ, അഡ്വ. ഷിംജിത് പീറ്റർ, മമ്മൂട്ടി എളങ്ങോളി , അഡ്വ.എം ശ്രീകുമാർ, മല്ലിക ആർ, സി എം വത്സല , രാജൻ മൈക്കിൾ, പി അശോകൻ , സുരേന്ദ്ര ബാബു തുടങ്ങിയവർ പ്രസംഗിച്ചു.