• admin

  • October 2 , 2022

മാനന്തവാടി : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി വയനാട് ജില്ലാ കമ്മിറ്റി ഗാന്ധിജിയുടെ 154 - )o മത് അനുസ്മരണ സമ്മേളനം നടത്തി. മാനന്തവാടി ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ജന്മ ദിനാഘോഷം വയനാട് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് കാണിച്ചു തന്ന മഹാത്മാവിൻ്റെ 154 - )o മത് ജന്മദിനം ആഘോഷിക്കുമ്പോൾ രാജ്യം ഏറെ വെല്ലുവിളികൾ നേരിടുകയാണ്. മദ്യവും, മയക്കുമരുന്നും സമൂഹത്തെ ഗ്രസിച്ചിരിക്കുകയാണ്.ഭരണഘടന ജനാധിപത്യ നിഷ്ഭ്രമമാക്കി ഫാസിസം രാജ്യത്ത് പിൻവാതിലൂടെ കടന്ന് വരുകയാണ്. ഈ സാഹചര്യത്തിൽ ഗാന്ധിജിയുടെ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി വയനാട് ജില്ലാ ചെയർമാൻ ഇ.വി.അബ്രഹാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എൻ.കെ.വർഗ്ഗീസ്, അഡ്വ.എം.വേണുഗോപാൽ, പി.വി. ജോർജ്ജ്, ശോഭന കുമാരി, എക്കണ്ടി മൊയ്തൂട്ടി, വി.എ.മജീദ്, കമ്മന മോഹനൻ, വിപിന ചന്ദ്രൻ മാസ്റ്റർ, വി.വി.നാരായണ വാര്യർ, ജേക്കബ് സെബാസ്റ്റ്യൻ, പി.എം.ബെന്നി, വിലാസിനി കെ.ജി, ആർ.രാജൻ, ടി.കെ.സുരേഷ്, ഗിരിജ സതീഷ്, ഗിരിജാ മോഹൻദാസ്, റീത്ത സ്റ്റാൻലി, വി.ഡി.രാജു, സുകുമാരൻ പി.കെ തുടങ്ങിയവർ സംസാരിച്ചു.