കൊച്ചി : വയനാട് മുണ്ടക്കൈ ദുരന്താഘാതത്തിന് ശേഷം പ്രതിസന്ധിയിലായ സംരംഭക മേഖല,വിപണി സുസ്ഥിരമാക്കാൻ മുളയരി കേക്കും കുക്കീസുമായി കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന കേരള ബാംബൂ ഫെസ്റ്റിലെത്തി.ഒരു സംഘം കർഷക സംരംഭകരുടെ സംഘമാണ് ആരോഗ്യ- പോഷക സമ്പന്നമായ മുളയരിയിൽ നിന്നും കുക്കീസും ക്രേക്കുമായി ഫെസ്റ്റിലെത്തിയത്.വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ ഗ്രാമത്തിലെ ബാസ – നൗ ബീസ് സംരംഭക കൂട്ടായ്മയാണ് കൃതിമ രാസ വസ്തുക്കൾ ഒന്നും ഇല്ലാത്ത ഈ ഉൽപ്പന്നങ്ങളുമായി വന്നിരിക്കുന്നത്.കർഷകർക്ക് അധിക വില നൽകി വാങ്ങുന്ന കാർഷിക വിളകളും പഴങ്ങളുമാണ് ഈ സംരംഭകർ മൂല്യ വർദ്ധനവാക്കുന്നത്.നമുക്കും നമ്മുടെ മക്കൾക്കും അനാരോഗ്യമില്ലാത്ത ഭക്ഷണം കൊടുക്കുകയെന്നതാണ് ഞങളുടെ ലക്ഷ്യമെന്ന് സംരംഭകരായ ബേബി പന്നൂർ, റഫീക്ക്, നൗഫ റഫീക്ക്, രമ ബേബി എന്നിവർ പറഞ്ഞു.