മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം

മീനങ്ങാടി : “മാനസികാരോഗ്യം,എല്ലാവർക്കും, എല്ലായിടത്തും,എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും,ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ ജി എച് എസ്‌ എസ്‌ മീനങ്ങാടിയിൽ നടക്കും.മാനസികാരോഗ്യ ബോധവൽക്കരണവും പൊതുജനങ്ങളിൽ ആരോഗ്യപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.മാനസികാരോഗ്യ പ്രദർശനം,ബോധവൽക്കരണ പരിപാടികൾ,കൗൺസിലിംഗ് സെഷനുകൾ,അഭിരുചി നിർണ്ണയ ക്യാമ്പ്,പഠന വൈകല്യ നിർണ്ണയ ക്യാമ്പ്,ബുദ്ധി പരിശോധന ക്യാമ്പ്,ലഹരി വിരുദ്ധ പരിപാടികൾ,പോസ്റ്റർ പ്രദർശനങ്ങൾ,പൊതുചർച്ചകളും സംവാദങ്ങളും പ്രദശനത്തിൻ്റെ ആകർഷണങ്ങൾ ആണ്.എല്ലാവർക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *