നൂൽപ്പുഴ : നൂൽപ്പുഴ,വടക്കനാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 04/07/2025 ന് കല്ലൂർ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത്തല വികസന സെമിനാര്‍ നടത്തി. വടക്കനാട് മണ്ഡലം പ്രസിഡണ്ട് ജയൻ സ്വാഗതവും നൂൽപ്പുഴ മണ്ഡലം പ്രസിഡണ്ട് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. സെമിനാര്‍ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുഖ്യ പ്രഭാക്ഷണം നടത്തി. അഡ്വ. വേണുഗോപാൽ ക്ലാസ് എടുത്തു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീല സതീഷ് വികസന രേഖ അവതരിപ്പിച്ചു. നിസി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, എടക്കൽ മോഹനൻ, വാസു എൻ.കെ. എന്നിവര്‍ യോഗത്തിൽ സംസാരിച്ചു.
