മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി

മീനങ്ങാടി : അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മാനസീക നിലയിൽ വരുന്ന പ്രശ്നങ്ങളുടെ സൂചനയാണെന്നും,ആയതിനാൽ മാസസീകാരോഗ്യം വർദ്ധിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത്തിൻ്റെ തീക്ഷണത കുറച്ചെടുക്കാൻ സാധിക്കുമെന്നും സെമിനാറിലൂടെ ബോധവൽക്കരിച്ചു.മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി നടന്നുവരുന്ന മാനസികാരോഗ്യ ലഹരിവിരുദ്ധ എക്സ്പോ ഇതിനകം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹിക ആരോഗ്യ കേന്ദ്രവും ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടുകൂടി നടന്നുവരുന്ന മാനസികാരോഗ്യ ലഹരി വിരുദ്ധ എക്സ്പോയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു.സെമിനാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു.മീനങ്ങാടി എച്ച് എം ശ്രീ ഡോക്ടർ അഷ്റഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഹയർ സെക്കൻഡറി അധ്യാപകൻ ഡോക്ടർ ബാവ പാലക്കുന്ന്,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അൻവർ സാദത്ത് കെ,ആർ കൈ എസ് കെ കൗൺസലർ അർഷ ലൂയിസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യൂ,മദർ സുപ്പീരിയർ സിസ്റ്റർ എൽസ ടോം,സെൻ്റ് ഗ്രിഗോറിയസ് പ്രിൻസിപ്പൽ ടോമി,ഗവ:കോമേഴ്സ്യൽ ഇൻസ്റ്റ്യൂട്ട് പ്രിൻസിപ്പൽ സിൻഡ്രല്ല എന്നിവർ സംസാരിച്ചു ലൂയിസ് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റ് അൻവിൻ സോയി സെമിനാറിൽ ക്ലാസുകൾ നയിച്ചു.തുടർന്ന് വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ് മോബ് പ്രേക്ഷക ശ്രദ്ധ നേടി.

Leave a Reply

Your email address will not be published. Required fields are marked *