മാനന്തവാടിയിൽ  ഒ.ആർ കേളു എൽഡിഎഫ് സ്ഥാനാർത്ഥി

മാനന്തവാടിയിൽ ഒ.ആർ കേളു എൽഡിഎഫ് സ്ഥാനാർത്ഥി

കൽപ്പറ്റ : നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ ഇത്തവണയും നിലവിലെ പട്ടികജാതി,പട്ടിക വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ഒ ആർ കേളു തന്നെ സ്ഥാനാർഥി.തുടർച്ചയായ രണ്ട് വിജയത്തിന് ശേഷം ഇത് മൂന്നാം തവണയാണ് മാനന്തവാടിയിൽ ഒ ആർ കേളു അങ്കത്തിനിറങ്ങുന്നത്.ആദിവാസി ക്ഷേമസമിതി (എകെ എസ്) മുൻ സംസ്ഥാന പ്രസിഡൻ്റ്.10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വർഷം അംഗവുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഡിവൈഎഫ്ഐയിലൂടെ പൊതുപ്രവർ ത്തനത്തിന് തുടക്കം.30 വർഷമായി രാഷ്ട്രീയത്തിൽ സജീവം. 2016ലെ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *