കണ്ണൂർ : എരിപുരം ചെങ്ങൽ പഴയ ജെ.ടി.എസിനു സമീപത്തെ പി.എം. ദേവരാജൻ (49) മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ വൺ ചാനൽ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. എരിപുരത്തെ വാടക മുറിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പരേതനായ റിട്ട. പൊലിസ് ഓഫീസർ മാധവൻ, തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനിമക്കൾ: ആര്യ, ആദിത്യൻ(ഇരുവരും വിദ്യാർഥികൾ). പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ സംസ്കാരം നടക്കും.
