• admin

  • July 11 , 2020

മും​​​​ബൈ : മഹാരാഷ്‌ട്രയില്‍ കോവിഡ് മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുന്നു. ഇ​​​​ന്ന​​​​ലെ 226 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇതോടെ സംസ്ഥാനത്തെ ആ​​​​കെ മ​​​​ര​​​​ണം 9893 ആയി. ഇ​​​​ന്ന​​​​ലെ 7862 പേ​​​​ര്‍​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഒ​​​​രുദി​​​​ന​​​​ത്തി​​​​ലെ ഉ​​​​യ​​​​ര്‍​​​​ന്ന ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. ആ​​​​കെ രോ​​​​ഗി​​​​ക​​​​ള്‍ 2,38,461. 95,943 പേ​​​​രാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,32,625 ആയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മും​​​​ബൈ​​​​യേ​​​​ക്കാ​​​​ള്‍ പൂ​​​​ന​​​​യി​​​​ലാ​​​​ണു കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്. മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരിച്ച പൊലീസുകാര്‍ 74 ആണ്. പുതിയതായി 1337 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 90,461 ആയി. പുണെയില്‍ 14 മുതല്‍ 10 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുംബൈ നഗരത്തോടു ചേര്‍ന്നുള്ള താനെ, കല്യാണ്‍-ഡോംബിവ്‌ലി കോര്‍പറേഷനുകളില്‍ 19 വരെയും മീരാഭായിന്ദര്‍ മുനിസിപല്‍ കോര്‍പറേഷന്‍ പരിധിയില്‍ 18 വരെയും ലോക്ഡൗണ്‍ നീട്ടി.