• admin

  • July 24 , 2020

മലപ്പുറം : മലപ്പുറത്ത് ഒരുകുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവര്‍. കൊണ്ടോട്ടിയിലെ നഗര സഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയുംമഞ്ചേരിയിലേയും കോടതികൾ തത്ക്കാലത്തേക്ക് അടച്ചു. അതേസമയം മലപ്പുറം നന്നമുക്കിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മധ്യവയസ്ക്കൻ മരിച്ചു. നന്നമുക്ക് സ്വദേശിഅബൂബക്കർ ആണ് മരിച്ചത്. 12 ദിവസം മുമ്പായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്. ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്ര കേന്ദ്രം സന്ദർശിച്ചവർ ഉടൻ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. കേന്ദ്രത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ട് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. അന്നേദിവസം രാവിലെ 11 മണി മുതൽ രണ്ടു മണി വരെ ആശുപത്രി സന്ദർശിച്ചിരുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. സൂപ്രണ്ട്: 9446316237, ഹെൽത്ത് സൂപ്പർവൈസർ: 9446518678, ജെ എച്ച് ഐ: 989530624.