മാനന്തവാടി : മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മണിപ്പൂരിൽ നിന്നുള്ള കുക്കി വിദ്യാർഥികളുടെ സാംസ്കാരിക സംഗമം കുക്കി ഡയസ്പോറ ഡിസംബർ 10ന് വൈകുന്നേരം 3 മണി മുതൽ കോളേജ് ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൾച്ചറൽ ഫോക്ക് ഡാൻസ്, അഡ്വന്റ് സെലിബ്രേഷൻസ് എന്നിവ പരിപാടിയുടെ മുഖ്യ ആകർഷക ഘടകങ്ങളായി. കേരളത്തിലെ വിവിധ ജില്ലകളിലായി പഠിച്ചുകൊണ്ടിരിക്കുന്ന 40 ഓളം കുക്കി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ ഫാ. അജയ് ആന്റണി സ്വാഗതം ആശംസിച്ചു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് ഡയറക്ടർ വിനോദ് കെ ജോസ് മുഖ്യപ്രഭാഷണം നടത്തി .മണിപ്പൂരി ജനതയുടെ കലാസാംസ്കാരിക രംഗത്തെ വൈവിധ്യം വ്യക്തമാക്കുന്നവയായിരുന്നു ഈ കലാസന്ധ്യ. പ്രാദേശിക തനിമ നിലനിർത്തുന്ന വയനാടൻ മണ്ണിൽ ഇത് പുതുമായാർന്ന കാഴ്ച്ചാനുഭവം സമ്മാനിച്ചു.