മംഗളൂരു : മംഗളൂരുവില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരുവിലെ ഒരു പ്രാദേശിക പള്ളിയുടെ സെക്രട്ടറിയായ ഇംതിയാസ് എന്നയാളാണ് മരിച്ചത്.അദ്ദേഹത്തിന്റെ സുഹൃത്തായ റഹ്മാനും വെട്ടേറ്റു. റഹ്മാൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മംഗളൂരുവിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിലെ കാമ്ബോഡി കല്പനയിലാണ് സംഭവം. വാള് ഉപയോഗിച്ചായിരുന്നു ആക്രമണം.
ഈ മാസം ആദ്യം, ബജ്റംഗ് ദള്‍ നേതാവും ഒരു കൊലപാതക കേസ് പ്രതിയുമായ സുഹാസ് ഷെട്ടി മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചിരുന്നു. വാടക കൊലയാളികളാണ് ഇയാളെ കൊലപ്പെടുത്തിയത് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ സംഭവവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.