• admin

  • August 22 , 2022

മാനന്തവാടി :   സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ നിയമസംവിധാനവും നീതിന്യായരംഗവും കടന്നുപോയ വഴിത്താരകളെക്കുറിച്ച് അന്വേഷിക്കുവാനും അഭിമാനിക്കുവാനും ആശയങ്ങൾ പങ്ക്‌വെക്കുവാനുമുള്ള വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സ്കൂളുകളുടെയും വായനശാലകളുടെയും പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വേദിയായ ഭരണഘടന പഠന ക്ലബ്ബിന് തുടക്കമായി. അഡ്വ.പി. ചാത്തുകുട്ടി ഭണഘടനയുടെ പതിപ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു. ചെറുകര റിനൈസൻസ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പ്രമുഖ ഗാന്ധിയൻ മംഗലശ്ശേരി മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അമ്മദ് കൊടുവേരി, അഡ്വ.മിഥുൻ ബാബു,അഡ്വ.അബ്ദുൾ സത്താർ,അഡ്വ.അഫ്സൽ അലി,ഷിബി എം.ജെ പ്രേംരാജ് ചെറുകര, സുഫിയാൻ വി.പി തുടങ്ങിയവർ സംസാരിച്ചു. ക്രിയാത്മക ചർച്ചകളിലൂടെ നമ്മുടെ ഭരണഘടനയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുക., ഭരണഘടനയുടെ മൂല്യസംഹിതയും സംവിധാനരൂപങ്ങളും പഠന വിധേയമാക്കുക.,ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ഭരണഘടനയുടെ ആമുഖത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം., ഭരണഘടനയുടെ സമഗ്ര ഭാഗങ്ങളെയും ചുരുക്കി ലളിതമായി മനസ്സിലാക്കുവാനുള്ള ക്ലാസ്സുകൾ.,രാജ്യത്തെ എല്ലാ ജനങ്ങളെയും ചേർത്ത് നിർത്തുന്ന ആമുഖത്തിലെ വരികൾക്കുള്ള കാലിക പ്രാധാന്യത്തെ സംബന്ധിച്ച സംവാദങ്ങൾ.,നിയമ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക.,കുട്ടികൾക്ക് സ്റ്റഡി ടൂർ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഭരണഘടന പഠന ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ.