പുൽപ്പള്ളി : മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി.16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി ഏറ്റു മുട്ടിയ മത്സരത്തിൽ ഒന്നിന് എതിരെ മൂന്ന് ഗോളിന് ആയിരുന്നു ബ്ലാക്ക് ഈഗിൾസ് വാളാടിൻ്റെ വിജയം.
യൂത്ത് വിംഗ് പ്രസിഡണ്ട് V.K.ഷിബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വച്ച് ജേതാക്കൾക്ക് പതിനയ്യായിരം രൂപയും ട്രോഫിയും,രണ്ടാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും ട്രോഫിയും,മൂന്നും നാലും സ്ഥാനക്കാർക്ക് ട്രോഫിയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര സമ്മാനിച്ചു.സലീൽ പൗലോസ്,അജിമോൻ.കെ.എസ്,ജോബിഷ് യോഹൻ,ബാബു രാജേഷ്,കെ.ജോസഫ്,പ്രസന്നകുമാർ,ഗിരീഷ് വർണ്ണം,ശ്രീജിത്ത്,സുജിത്ത്എം.യു,മനൂപ്, സുനിൽ ജോർജ്,ബിജു പൗലോസ്,ഹാരിസ് ബിസ്മില്ല,നിതിൻ പെർഫെക്ട്,ഷൈജു മംഗല്യ,രാജീവൻ എന്നിവർ സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകി.