ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ്:മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌

ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ്:മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌

മാനന്തവാടി : ബ്രഹ്മഗിരി സോസൈറ്റി തട്ടിപ്പ് മന്ത്രി ഒ ആർ കേളു രാജിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച്‌ നടത്തി.ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ ടി ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്രഹ്മഗിരി സോസൈറ്റിയിൽ നടന്നത് 120 കോടി രൂപയുടെ അഴിമതിയാണ്.സോസൈറ്റിയിൽ നടന്നത് സി പി എം നേതൃത്വത്തിലുള്ള കൊള്ളയാണെന്ന് ടി ജെ lഐസക് പറഞ്ഞു ഇക്കാര്യത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നും ടി ജെ ഐസക്ക് ആവശ്യപെട്ടു.

പനമരം ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജിൽസൻ തൂപ്പുങ്കര സ്വാഗതം പറഞ്ഞു.മാനന്തവാടി ബ്ലോക്ക്‌ പ്രസിഡന്റ് എ എം നിഷാന്ത് അധ്യക്ഷത് വഹിച്ചു .കെ പി സി സി അംഗങ്ങളായ എൻ ഡി അപ്പച്ചൻ,കെ എൽ പൗലോസ്,അഡ്വ എൻ കെ വർഗീസ്,എച് ബി പ്രദീപ്‌,ചിന്നമ്മ ജോസ്,കർഷക കോൺഗ്രസ്സ് നേതാവ് പി എൻ ബെന്നി ഡി സി സി അംഗങ്ങൾ,ബ്ലോക്ക്‌,മണ്ഡലം കോൺഗ്രസ്സ് നേതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *