പുല്‍പ്പള്ളി : ഭാരതത്തിന്റെ ജനാതിപത്യ സംവിധാനത്തിന്റെ കഴുത്ത് ഞരിച്ച് ശ്വാസംമുട്ടിച്ച് വകവരുത്തുവാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് പറഞ്ഞു.മിനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്തില്‍ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുറപ്പാണ് ജനാധിപത്യം.ലോകത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ പങ്കെടുക്കുന്ന ജനാധിപത്യ ഉത്സവങ്ങളാണ് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍.ലോകമതു ബഹുമാനാദരവുകളോടെയാണ് കണ്ടു പോരുന്നത്.
അതിനെ കളങ്കപ്പെടുത്തുകയാണ് വോട്ടു മോഷണത്തിലൂടെ ബി ജെ പി ചെയ്തിരിക്കുന്നത്. അതു ചെറുക്കാനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരതത്തിലെ ജനങ്ങള്‍ ജീവന്‍ കൊടുത്തും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവില്‍ അധ്യക്ഷനായിരുന്നു.ഡി.സി സി.ജനറല്‍ സെക്രട്ടറിമാരായ എന്‍ യു ഉലഹന്നാന്‍,അഡ്വ.പി ഡി സജി,ബീന ജോസ്,ഇ എ ശങ്കരന്‍,ജിനി തോമസ്,കെ.പി.മധു,മണ്ഡലം പ്രസിഡന്റുമാരായ പി ഡി ജോണി,കെ.ജി. ബാബു,എം എസ് .പ്രഭാകരന്‍,സണ്ണി ചാമക്കാല,ടി.എസ് ദ്വിലീപ് കുമാര്‍,ശിവരാമന്‍ പാറക്കുഴി,മണി പാമ്പനാല്‍, ഷിജു പൗലോസ് എന്നിവര്‍ സംസാരിച്ചു.