• admin

  • June 29 , 2022

മലപ്പുറം :   വന്യ ജീവി സങ്കേതം, വനമേഖല പ്രദേശങ്ങളോട് ചേർന്ന ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ ആയി പ്രഖ്യാപിക്കാനുള്ള നടപടിയിൽ പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി മലപ്പുറo ജില്ലയുടെ നേതൃത്വത്തിൽ (28-06-2022 ചൊവ്വാഴ്ച) മലപ്പുറം കളട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധരണ്ണയും സംഘടിപ്പിച്ചു. സ്ത്രീകളും, കുട്ടികളും ഉൾപ്പടെ ആയിരകണക്കിന് മലയോര കർഷകർ പങ്കെടുത്തു. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങൾ പൂർണ്ണമായും ഒഴിവാക്കാനുള്ള നടപടികൾ സർക്കരുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കർഷകരുടെ ആശങ്കയകറ്റാൻ സത്വര നടപടി ഉണ്ടാകണമെന്ന്പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി മലപ്പുറം ജില്ലാ ജനറൽ കൺവീനർ മോൺ.തോമസ് മണക്കുന്നേൽ ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു. താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺ.ജോൺ ഒറവുങ്കര ആദ്ധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത് മുഖ്യ പ്രഭാഷണo നടത്തി. Adv. ബീനാ ജോസഫ്, ഫാ.സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ജോസ് കാര്യങ്കൽ എന്നിവർ പ്രസംഗിച്ചു. ഫൊറോന വികാരിമാരായഫാ.തോമസ് പെരിയത്ത്,ഫാ.ബിജു തുരുത്തേൽ, ഫാ.ആൻ്റോ മൂലയിൽ, ഫാ.ജിൽസ് കാരിക്കുന്നേൽ, മറ്റ് ഇടവക വികാരിമാർ, വിവിധ സംഘടനാ ഭാരവാഹികൾ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകി.