ബത്തേരിയിൽ മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു :സുൽത്താൻ

ബത്തേരിയിൽ മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു :സുൽത്താൻ

സുൽത്താൻബത്തേരി : ബത്തേരിയിൽ മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചുസുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു.ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി.ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു.സെന്റ് മേരിസ് കോളേജ് ലോക്കൽ മാനേജർ പ്രൊഫസർ ജോൺ മത്തായി നൂറനാൽ മുഖ്യപ്രഭാഷണം നടത്തി.രാജൻ തോമസ്,പി.കെ. ശിവനന്ദൻ,റോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.60 വയസിൻ്റെ നിറവിൽ എത്തിയ കൂട്ടുകാർ – ആൺക്കുട്ടികൾ ഷർട്ടും മുണ്ടും ധരിച്ചും പെൺകുട്ടികൾ സെറ്റ് സാരിയുധരിച്ച് എത്തിയിരുന്നു. ഓഡിറ്റോറിയത്തിന്റെ കാവടത്തിൽ നിന്ന് ശിംങ്കാരി മേളത്തിൻ്റെ അകമ്പടിയോടെ എല്ലാവരേയും വേദിയിലേക്ക് ആനയിച്ചു. വേദിയിൽ വെച്ച് എല്ലാവരും കേക്ക് മുറിച്ചു പരസ്പരം മധുരം കൈമാറി. തുടർന്നു വേദിയുടെ മുമ്പിൽ ഒരുക്കിയ ഇരിപ്പടത്തിൽ എല്ലാവരേയും ഇരുത്തി. തുടർന്ന് ഓരോരുത്തരെ വേദിയിലേക്ക് ആനയിച്ച് പിറന്നാൾ സമ്മാനമായി ഓരോ റോസാ പൂവുകൾ നൽകി സ്വീകരിച്ചു. തുടർന്നു 60 വയസിൻ്റെ പ്രതീകമായ രണ്ടാം മുണ്ട് തോളിൽ വെച്ച് ആദരിച്ചു. എല്ലാവർക്കും ആദരം@60 ഫലകങ്ങൾ നൽകി. 2019 മുതൽ പ്രവർത്തിച്ചു വരുന്ന 1980-ലെ SSLC ബാച്ച് സർവ്വജന SSLC @80 എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു. വൈ.എം.സി.എ യുമായി സഹകരിച്ചുകൊണ്ടു്, സുൽത്താൻബത്തേരി ടൗണിൽ വിശന്നു വരുന്നവർക്ക് എല്ലാദിവസവും എല്ലാദിവസവും ഉച്ചഭക്ഷണവും വസ്ത്രം വേണ്ടവർക്ക് വസ്ത്രവും നൽകി വരുന്നു. ‘ഊണും ഉടുപ്പും’ എന്ന ഈ പരിപാടിയിലൂടെ ഇതിനകം 18,500 പേർക്ക് ഉച്ച ഭക്ഷണവും 15,000 പേർക്ക് വസ്ത്രവും നൽകി. സഹപാഠികളുടെ സുഖത്തിലും ദു:ഖത്തിലും ഒരു പങ്ക് ചേരുന്ന ഈ ഗ്രൂപ്പ് ഇതിനകം ചാരിറ്റി പ്രവർത്തനത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ചു. സർവജന ഹൈസ്ക്കൂളിലേക്ക് ഒരു വാട്ടർ പൂരിഫർ സംഭവനയായി നൽകി. ഗ്രൂപ്പിന് നേതൃത്വം നൽകി കൊണ്ട് ചെയർമാൻ രാജൻ തോമസ് (പ്രിൻസിപ്പാൾ, സ്മിയാസ് കോളേജ്), ജനറൽ കൺവീനർ പി.കെ. ശിവനന്ദൻ (റിട്ട. സ്റ്റാഫ്, നഗരസഭ) ഖജാൻജി റോയ് വർഗീസ് (റിട്ട. ഹെഡ്മാസ്റ്റർ, MBUPS, കോളിയാടി) എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പിനെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *