ബത്തേരി : പൊതുപ്രവർത്തനത്തിനൊപ്പം വിദ്യാഭ്യാസ,ജീവകാരുണ്യ വ്യാപാര
മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം.എസ് വിശ്വനാഥനെ ഇത്തവണയും അങ്കത്തട്ടിലിറക്കി എൽഡിഎഫ്.പതിറ്റാണ്ടുകളായി ബത്തേ രിയിലെ നിറസാന്നിദ്ധ്യമായ വിശ്വനാഥൻ മീനങ്ങാടി മൂതിമൂല ഗോത്രവർഗ്ഗ ഉന്നതിയിൽ മണ്മറഞ്ഞ ശഭുവിൻ്റേയും നാണിയുടേയും മകനാണ്. കയർ ബോർഡിലെ ഉദശ്യാഗവും എക്സൈസ് വകുപ്പിലെ ജോലിയും ഉപേക്ഷിച്ച് പൊതുപ്രവർത്തനരംഗത്തെത്തിയ വിശ്വനാഥൻനിലവിൽ സിപിഐഎം ബത്തേരി ഏരിയാക്കമ്മിറ്റി അംഗം,എ കെ എസ് ജില്ലാക്കമ്മിറ്റി അംഗം,ബത്തേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമ്മാൻ,കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ,ഹൗസിംഗ് ബോർഡ് മെമ്പർ എന്നീ നിലകളി ലെല്ലാം സജീവമാണ്.
