ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും കുടുംബ സംഗമവും നടത്തി മുസ്‌ലിം ലീഗ്

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും കുടുംബ സംഗമവും നടത്തി മുസ്‌ലിം ലീഗ്

മാനന്തവാടി : ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും വക വെക്കാതെ ഗസ്സയില്‍ കുഞ്ഞുങ്ങളടക്കമുളളവരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊല്ലുന്ന ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ചെറ്റപ്പാലം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സും യുദ്ധ വിരുദ്ധ പ്രകടനവും കുടുംബ സംഗമവും നടത്തി.പ്രകടനത്തിന് പി.വി.എസ് മൂസ,അര്‍ഷാദ് ചെറ്റപ്പാലം,ഷറഫുദ്ധീന്‍ കടവത്ത്,ഹംസ ഇസ്മാലി, ഹംസ പളളിയാല്‍,ഷബീര്‍ സൂഫി,ആസിഫ് തമ്മട്ടാന്‍,റമീസ് രാജ,റാഷിദ്.എ, ലത്തീഫ്.പി.എച്ച്,റസാഖ് കോട്ടയാര്‍,ഷഹീര്‍ ചീരത്തടയില്‍,മന്‍സൂര്‍ കോന്തിത്തോട്,റാസിഖ്.പി.എസ്,റംഷീദ്.പി.എം എന്നിവര്‍ നേതൃത്വം നല്‍കി.ഐക്യദാര്‍ഢ്യ കുടുംബ സംഗമം മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡന്റ് യഹ്യാഖാന്‍ തലക്കല്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ദേശീയ വൈ.പ്രസിഡന്റ് മുഫീദ തസ്നി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.ജില്ലാ ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ല,കടവത്ത് മുഹമ്മദ്,പടയന്‍ മുഹമ്മദ്,വനിത ലീഗ് നേതാക്കളായ മൈമൂന ഖാദര്‍,സുലൈഖ.സി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വെച്ച് വിവിധ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് പ്രതിനിധികളായി വിജയിച്ച നഹല ഫാത്തിമ, ഷഫ്ന ആയങ്കി എന്നിവരെയും കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് പരീക്ഷയില്‍ റാങ്ക് നേടിയ ഷിഫാന.വി എന്നിവരെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയും ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *