കല്‍പ്പറ്റ : മികച്ച പ്രവര്‍ത്തനത്തിന് കേരള ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്ന് വിഭാഗം അവാര്‍ഡുകളും കരസ്ഥമാക്കി കേരള ബാങ്ക് കോഴിക്കോട് റീജിയണ്‍. 2023-24 വര്‍ഷത്തെ കേരള ബാങ്കിന്റെ മികച്ച ശാഖക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി കോഴിക്കോട് റീജിയന്റെ ഭാഗമായ വയനാട് സി.പി.സിയിലെ മീനങ്ങാടി ശാഖയ്ക്കും മികച്ച രണ്ടാമത്തെ സി.പി.സിക്കുള്ള ട്രോഫി വയനാട് സ.പി.സിക്കും മികച്ച മൂന്നാമത്തെ റീജിയണല്‍ ഓഫീസിനുള്ള ട്രോഫി കോഴിക്കോട് റീജിയണല്‍ ഓഫീസിനും ലഭിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മീനങ്ങാടി ശാഖക്ക് വേണ്ടി ശാഖാ മാനേജര്‍ സബിന്‍ദാസ് കെ ബി, വയനാട് സി.പി.സിക്ക് വേണ്ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബിനു എന്‍ വി, കോഴിക്കോട് റീജിയണല്‍ ഓഫീസിന് വേണ്ടി ജനറല്‍ മാനേജര്‍ ഷിബു എം പി എന്നിവര്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനില്‍ നിന്നും ട്രോഫികള്‍ ഏറ്റുവാങ്ങി. നിക്ഷേപ സമാഹരണം, വായ്പാ വിതരണം, കുടിശ്ശിക നിവാരണം, കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളായ കെ ബി പ്രൈം, കെ ബി പ്രൈം പ്ലസ് എന്നിവ ലഭ്യമാക്കല്‍ തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിനാണ് അവാര്‍ഡുകള്‍ ലഭിച്ചത്. ഫോട്ടോ ക്യാപ്ഷന്‍- കേരള ബാങ്കിന്റെ മികച്ച ശാഖക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി മീനങ്ങാടി ശാഖയുടെ മാനേജര്‍ സബിന്‍ദാസ് കെ ബി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനില്‍ നിന്നും ഏറ്റുവാങ്ങുന്നു.
