കണിയാമ്പറ്റ : ഗവ. യുപി സ്കൂളിൽ പ്രവേശനോത്സവം- 2025 വാർഡ് മെമ്പർ ശ്രീ.ലത്തീഫ് മേമാടൻ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ. നിഷാദുദ്ധീൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ. ടി.പി ഹാരിസ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ടി കെ ജാഫർ, സിദ്ദീഖ് മായങ്കോടൻ, സിഎച്ച് ഹനീഫ, ശ്രീമതി. സാലി മാത്യു ആശംസകൾ നേർന്നു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ലിസി ജോസഫ് സ്വാഗതവും പി ജെ റൈച്ചൽ നന്ദിയും പറഞ്ഞു.
