മാനന്തവാടി : മാനന്തവാടി തൊണ്ടർനാട്ഗ്രാമപഞ്ചായത്തിൽ കോടികളുടെ അഴിമതി കണ്ടെത്തിയിട്ടും ഇടതു പക്ഷ ഭരണ സമിതിയെയും,ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടിനെതിരെ യു.ഡി.എഫ്.മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ബ്ലോക്ക് ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി.ബ്ലോക്ക് ഓഫീസിലെ സ്വജന പക്ഷ പാതവും,അഴിമതിയും അന്വേഷിക്കുക,മറ്റു ഗ്രാമ പഞ്ചായത്തുകളിൽ ഭരണ സ്വാധീന മുപയോഗിച്ചു സമാന രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.മാർച്ച് മുൻ ഡി.സി.സി.പ്രസിഡന്റ് അപ്പച്ചൻ ഉൽഘാടനം ചെയ്തു.നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എൻ.കെ.വർഗീസ് അധ്യക്ഷം വഹിച്ചു.പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അയൂബ് മുഖ്യ പ്രഭാഷണം നടത്തി.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുല്ല,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി എം.സി.സെബാസ്റ്റ്യൻ,ജേകബ് സെബാസ്റ്റ്യൻ,അസീസ് കോറോം,ഉസ്മാൻ പള്ളിയാൽ,പി.വി.എസ്.മൂസ്സ,പി.വി.ജോർജ്,ചിന്നമ്മജോസ്,എ.എം.നിശാന്ത്,പ്രദീപ് മാസ്റ്റർ,ഹാരിസ് കാട്ടിക്കുളം,ടി.മൊയ്‌ദു,കേളോത് അബ്ദുള്ള, അസീസ് വാളട്,ഇബ്രാഹിം മാസ്റ്റർ,ബെന്നി,കബീർ മാനന്തവാടി തുടങ്ങിയവർ നേതൃത്വം നൽകി.
