കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ സംഘടിപ്പിക്കാനിരിക്കുന്ന റി -തിങ്ക് വയനാട് – പോസ്റ്റ് കോൺക്ലേവ് ന്റെ പ്രചരണാർത്ഥം വയനാട്ടിൽ സൈക്കിൾ വിളംബര ജാഥ നടത്തി. വയനാട് ബൈക്കേഴ്സ്‌മായി ചേർന്നാണ് സൈക്കിൾ റാലിയും വിളംബര ജാഥയും സംഘടിപ്പിച്ചത് .സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ റാലി വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറിഎം.ഡി ശ്യാമള , സൈക്കിൾ റാലി കോഓർഡിനേറ്റർ അപർണ്ണ വിനോദ്, ഡോക്ടർ നിഷ , ഡയറക്ടർമാരായ സജിനി ലതീഷ്, സജ്ന , ലിലിയ തോമസ്, ബീന സുരേഷ്, പാർവതി വിഷ്ണു ദാസ്, റോസിലി, ഡോക്ടർ ഷാനി ,എന്നിവർ പങ്കെടുത്തു . ഡോക്ടർ സാജിദ് , ഷൈജൽ, ബഷീർ, നിതിൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വയനാട് ബൈക്കേഴ്‌സ് സൈക്കിൾ സംഘം വയനാട്ടിലെ പ്രധാന ഇടങ്ങളിൽ കോൺക്ലേവിനെ കുറിച്ച് പൊതുജനങ്ങളിൽ സന്ദേശം നൽകും. സെപ്റ്റംബർ 28 നു മേപ്പാടി വെച്ചാണ് കോൺക്ലേവ് നടക്കുക.
