പോക്‌സോ:പിതാവിന് തടവും പിഴയും

കല്‍പ്പറ്റ : പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി,പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10 വർഷത്തെ തടവും 135,000 രൂപ പിഴയും. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.2023-ലാണ് സംഭവം.അന്നത്തെ പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ യായിരുന്ന ആർ.ബിജു കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *