പുൽപ്പള്ളി : പൊട്ടി പൊളിഞ്ഞ് വാഹനഗതാഗതം ദുർഘടമായ പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ റീടാറിങ്ങ് പണി ഉടനെ ആരംഭിക്കണം എന്ന് ആം ആദ്മി പാർട്ടി പുൽപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.23 വർഷങ്ങൾക്ക് മുൻപ് പണിത ഈ റോഡിൽ യാതൊരു അറ്റകുറ്റ പണികളോ റിട്ടാറിങ്ങ് പ്രവർത്തികളോ നടത്തതിനാൽ ഒരു വാഹനവും ഓടിക്കാൻ പറ്റാത്ത ദയനിയ സ്ഥിതിയിൽ ആണ്. മഴക്കാലത്ത് വലിയ കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾ ഒട്ടും ഓടിക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു. അപ്പോൾ എം.എൽ.എ അടക്കമുള്ളവർ പറഞ്ഞത് മഴക്കാലം കഴിഞ്ഞാൽ ഉടനെ റോഡിൻ്റെ പ്രവൃത്തി തുടങ്ങും എന്നാണ്.എന്നാൽ മഴ മാറിയിട്ടും പ്രവൃത്തി ആരംഭിക്കുന്ന ലക്ഷണവുമില്ല.പെരിക്കല്ലൂരിൽ നിന്നും കുറച്ച് സ്ഥലം റോഡിൻ്റെ അരികിലെ മണ്ണ് മാറ്റിയതല്ലാതെ ഒരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല.ആരോ റോഡിലെ വലിയ കുഴികൾ ഒന്ന് JCB ഉപയോഗിച്ച് ചെറുതായി ഒന്ന് അടക്കുക മാത്രമാണ് ചെയ്തത്.അതിൻ്റെ മുകളിൽ ടാറ് പോലും ഒഴിക്കാത്തതു കൊണ്ട് വാഹനങ്ങൾ ഓടുമ്പോൾ ഇട്ട കല്ലുകൾ എല്ലാം തെറിച്ച് വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു.
എന്തെങ്കിലും ജനകിയ പ്രതിഷേധം ഉണ്ടാകുമ്പോൾ ജനത്തെ പറ്റിക്കാൻ വേണ്ടി പണി ഉടനെ തുടങ്ങും എന്ന് പറയുന്ന സ്ഥലം എം.എൽ എ യുടെയും ജനപ്രതിനിധികളുടെയും പൊതു മരാമത്ത് വകുപ്പിൻ്റെയും നിലപാടുകൾ തികച്ചും അപഹാസ്യമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. അതുകൊണ്ട് ഉടനെ പണി തുടങ്ങാൻ വേണ്ട നടപടി സ്വീകരിക്കച്ച് പൊതുജനങ്ങളുടെ കഷ്ടപ്പാടുകൾ ദൂരികരിക്കണം എന്ന് ആം ആദ്മി പാർട്ടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലെങ്കിൽ പ്രദേശവാസികളെ കൂടെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആം ആദ്മി പാർട്ടി വീണ്ടും മുന്നോട്ടിറങ്ങും എന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.യോഗം ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ബേബി തയ്യിൽ ആദ്ധ്യക്ഷത വഹിച്ചു.തോമസ് ഒറ്റക്കുന്നേൽ,ആൻ്റണി പൂത്തോട്ടയിൽ,സജി പനച്ചകത്തിൽ,എ എം ചാക്കോ,അജി കാഞ്ഞിരക്കാട്ട്,ഉലഹന്നാൻ മേമാട്ട്,ഷാജി വണ്ടന്നൂർ,തോമസ് മറ്റത്തിൽ,സാബു അബ്രഹാം,ഷിനോജ് കണ്ണംപള്ളി,ബെന്നി കെ.ജി തുടങ്ങിയവർ സംസാരിച്ചു.