പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു

പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു

കല്ലോടി : സെന്റ് ജോസഫ്സ് ഹൈസ്കൂൾ കല്ലോടിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു.സ്നേഹക്കൂട് 2k26 എന്ന പേരിൽ നടത്തിയ സൗഹൃദ സംഗമം പ്രഥമ ഹെഡ്മാസ്റ്റർ ആന്റണി കെ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡണ്ട് ഷീജോ ചിറ്റിലപ്പള്ളി,വൈസ് പ്രസിഡണ്ട് സിബി ആശാരിയോട്ട്, പൂർവ്വ അധ്യാപക പ്രതിനിധികളായ സി ടി അബ്രഹാം മാസ്റ്റർ,പി എ വർക്കി മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ജോർജ് പടകൂട്ടിൽ,ജോസ് പള്ളത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വ അധ്യാപകരെ സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ ആദരിച്ചു.ബിന്ദു ചെറിയാൻ സ്വാഗതവും നജീബ് മണ്ണാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *