പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

പൂഴിത്തോട് ബദൽ റോഡിന് പിന്തുണയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം : ചുരത്തിൽ തടസ്സങ്ങൾ വരുമ്പോൾ പൂർണ്ണമായും വഴികളില്ലാതെ ഒറ്റപ്പെടുന്ന വയനാടിന്റെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലും ടൂറിസം രംഗങ്ങളിൽ അടക്കം ജില്ലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ പാത യാഥാർത്ഥ്യ യാഥാർത്ഥ്യമാക്കുന്നതിന് ജനകീയ ഇടപെടൽ കാര്യക്ഷമമാക്കാൻ,തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിളിച്ചുചേർത്ത സർവകക്ഷി ജനകീയ യോഗം തീരുമാനിച്ചു.റോഡ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി വിവിധ കൂട്ടായ്മകൾ നടത്തുന്ന സമര പരിപാടികൾക്കും ഭരണ തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിനും യോഗം തീരുമാനിച്ചു. ഈ ആവശ്യത്തിന് മുൻകാലത്ത് തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സർക്കാരിലേക്ക് നൽകിയിട്ടുണ്ട്.ഈ ശ്രമങ്ങൾക്ക് ജനശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി കാവുമന്ദത്ത് ജനകീയ സദസ്സ് സംഘടിപ്പിക്കും.31 വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ തറക്കല്ലിട്ട ഈ ബദൽ പാത സാങ്കേതിക നടപടിക്രമങ്ങളിൽ കുരുങ്ങിയാണ് നിലച്ചു പോയത്.

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് കൺവീനറും ജനപ്രതിനിധികളും വിവിധ മത രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികൾ അംഗങ്ങളായും സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധ പുലിക്കോട്, വത്സല നളിനാക്ഷൻ,സിബിൽ എഡ്വാർഡ്, lകെ വി ഉണ്ണികൃഷ്ണൻ,ബീന റോബിൻസൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി വട്ടത്തറ,മൊയ്തൂട്ടി പാറക്കണ്ടി,അനിത നാരായണൻ,മഹേഷ് കുമാർ, പൂഴിത്തോട് കർമ്മസമിതി ഭാരവാഹികളായ ഓ ജെ ജോൺസൺ,ബിജെ ബിനു, അബ്രഹാം കെ മാത്യു, സണ്ണി ജോർജ്, ജോൺ മാത്യു,ബഷീർ കണിയാങ്കണ്ടി,രാമൻ മൂട്ടാല,പി മമ്മൂട്ടി,എ കെ ദിനേശ് കുമാർ,ജയന്ത്കുമാർ,മുജീബ് പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എൻ ഗോപിനാഥൻ സ്വാഗതവും സൂന നവീൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *