പൂഴിത്തോട് – പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി ജനപ്രതിനിധികൾക്ക് സ്വീകരണവും , സമരപ്രഖ്യാപനവും ജനുവരി : 4 ന്

പടിഞ്ഞാറത്തറ : പൂഴിത്തോട് -bപടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നാലാം വർഷത്തേക്കുള്ള സമരപ്രഖ്യാപനവും ജനുവരി 4 വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറത്തറ ബസ് സ്റ്റാന്റ് പരിസരത്തുള്ള സമര പന്തലിൽ നടക്കും. പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി ഉദ്ഘാടനം ചെയ്യും.പാതയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 നോഡൽ ഓഫീസർമാരേ നിശ്‌ചയിച്ചെങ്കിലും,ഇവർ ഇതുവരെ ഔധ്യോകികമായി പാത സന്ദർശിക്കുകയോ.കർമ്മ സമിതിയെ കേൾക്കുകയോ ചെയ്യാത്തത് പ്രതിഷേധാർഹമാണ് ഡിസംബറിനകം ഭരണാനുമതി ലഭ്യമാക്കുമെന്ന് വകുപ്പുമന്ത്രി പറഞ്ഞെങ്കിലും കൃത്യമായ ഒരു ഉത്തരവും ഒരു കോണിൽ നിന്നും ലഭിക്കുന്നില്ല.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാ ദിവസവും വയനാട് ചുരം കുരുക്കിലാണ്. ക്രിസ്തുമസ് അവധി ആഘോഷിക്കാൻ വയനാട്ടിലേക്കു വന്ന സഞ്ചാരികളേറെയും പ്രാഥമിക കൃത്യം നടത്താൻ പോലും കഴിയാതെ ചുരത്തിൽ കുടുങ്ങി.റിലേ സമരം 1126 ദിവസം പിന്നിടുന്ന ജനുവരി 26 ന് ഇരു ജില്ലകളിലേയും ജനകീയ കർമ്മ സമിതികളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ചുരം പദയാത്ര സംഘടിപ്പിക്കും.വയനാട് ചുരം സംരക്ഷിക്കുക. ബദൽ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ പാത തുറന്നു നൽകുകയെന്ന മുദ്രാവാക്യമുയർത്തി പിടിച്ചാണ് ലക്കിടി മുതൽ അടിവാരം വരെ പദയാത്ര സംഘടിപ്പിക്കുന്നത്.വ്യപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് അടക്കമുള്ള നിരവധി സംഘടനകൾ ഇതിനകം പദയാത്രക്ക് പിന്തുണ നൽകിയിട്ടുണ്ട്.ജനപ്രതിനിധികൾ,രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ,മത നേതൃത്വങ്ങൾ,സംഘടനാ പ്രതിനിധികൾ പദയാത്രയുടെ മുന്നിൽ അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *