പുൽപ്പള്ളി : പുൽപ്പള്ളി ജെ.സി.ഐ.യുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലിയോ ടോമിനെ പ്രസിഡന്റായും ലിജോ തോമസിനെ സെക്രട്ടറിയായും സുമേഷ് എം.ജി.യെ ട്രഷററായും തിരഞ്ഞെടുത്തു.കബനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നർത്തകി കലാമണ്ഡലം റെസി ഷാജിദാസ് (നാട്യ പൂർണ്ണ) ഇൻസ്റ്റാളേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.മോവിൻ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ പ്രഭു മുഖ്യാതിഥിയായി പങ്കെടുക്കുകയും പ്രോഗ്രാം സന്ദേശം നൽകുകയും ചെയ്തു.സുഭീഷ് മാസ്റ്റർ,ബാബു രാജേഷ്,അജികുമാർ,ആകർഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
