പുൽപ്പള്ളിയിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും അപഹരിച്ചു

പുൽപ്പള്ളി : പുൽപ്പള്ളി ടൗണിലെ മുസ്ല്യാരകത്ത് സിദീഖ് തങ്ങളുടെ വീട്ടിൽ നിന്നാണ് മോഷണം.ഇന്ന് പുലർച്ചെയണ് സംഭവം.സിദീഖിന്റെ സഹോദരൻ ഹക്കീമിന്റെ മകളുടെ കൈയ്യിലെ വള, അരഞ്ഞാണം,പാദസരം എന്നിവ അറുത്ത് മാറ്റുകയായിരുന്നു.ബെഡ് റൂമിൽ ഉറങ്ങികിടക്കുകയായിരുന്നു ഇവർ.മൂന്നേ മുക്കാൽ പവൻ തൂക്കമുളള ആഭരണങ്ങളാണ് കുട്ടിയുടെ ദേഹത്ത് നിന്ന് അപഹരിച്ചത്.സിദീഖിന്റെ ഉമ്മയുടെ അര പവൻ തൂക്കമുളള മോതിരവും അലമാരയിൽ നിന്ന് അപഹരിച്ചിട്ടുണ്ട്.അലമാരയിൽ നിന്ന് 5000 രൂപയും മോഷണം പോയി.ആ നപ്പാറയിലെ വീട്ടിൽ നിന്നും 3000 രൂപ അപഹരിച്ചതായി പരാതിയുണ്ട്.പൊലീസ് സ്ഥലത്തെത്തി അന്വേക്ഷണം ഊർജിതമാക്കി.ജനുവരി ആദ്യം 18 പവൻ സ്വർണം ടൗണിനടുത്തെ മറ്റൊരു വീട്ടിൽ നിന്ന് അപഹരിച്ചിരുന്നു.ഇതിനും തുമ്പുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *