കൽപറ്റ : പുത്തൂർ വയൽഎം എസ്.. സ്വാമിനാഥൻ ഹാളിൽ നടന്ന സംഗമം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
7 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന പുലർകാല ഫിറ്റ്നസ് കൂട്ടായ്മയുടെ പ്രവർത്തനം ഏറെ മാതൃകാപരവും ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിൽത്ത് അഷ്റഫിനെ ഹെൽത്തിന്റെ അംബാസിഡർ ആക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രെയ്നർ ഹിൽത് അശ്റഫിനുള്ള പുരസ്കാര സമർപ്പണം മുൻസിപ്പാൽ ചെയർമാൻ അഡ്വ. ഐസക് നിർവഹിച്ചു.മുൻസിപ്പാലിറ്റിയിലെ സ്കൂളുകളിൽ ഫിറ്റ്നസ് ട്രെയിനിങ് കൊടുക്കാനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് അദ്ദേഹം അറിയിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി..
റാഷിദ് ഗസ്സാലി
ലഹരി വിരുദ്ധ സന്ദേശം നൽകി…
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ശറഫുദ്ധീൻ ലഹരി വ്യാപനത്തെക്കുറിച്ചും, ലഹരിയുണർത്തുന്ന വെല്ലുവിളി കളെക്കുറിച്ചും ക്ലാസ്സെടുത്തു..പുലർക്കാലം എക്സിക്യൂട്ടീവ് അംഗം ഡോ. ഹക്കീം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുലർകാലം ഫിറ്റ്നസ് കുടുംബത്തിലെ വിവിധ മത്സരപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുളള പുരസ്കാരം വിതരണം ചെയ്തു.കുടുംബത്തിലെ വിദ്യാർത്ഥികളുടെ വൈവിദ്ധ്യമാർന്ന കലാവിഷ്കാരങ്ങളും നടന്നു.മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ:എ.പി.മുസ്തഫ, സി.കെ. ശിവരാമൻ, ഡി.രാജൻ,മുൻസിപ്പൽ സെക്രട്ടറി അലി അസ്ഹർ.,ഗഫൂർ താനേരി വിവിധ രാഷ്ട്രീയ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കമ്മിറ്റി ചെയർമാൻ. എ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.കൺവീനർ കെ.പി. ഷാജഹാൻ സ്വാഗതവും ട്രഷർ ആനന്ദ് അമൃതരാജ് നന്ദിയും പറഞ്ഞു.എക്സിക്യൂട്ടീവ് അംഗങ്ങളായ ആബിദ് പുൽപാറ ഹർഷൽ കെപിജി,ജോൺ മാതാ,റിസ് വാൻ മൊറിക്കാപ്പ്, സിയാദ്.എം.എസ്,ഹാരീസ് തെന്നാനി.ഹാരിസ്. ഒ.എം ഗഫൂർ കുന്നത് ഗിരീഷ് കൽപ്പറ്റ
എൻ. മുസ്തഫ
,റിയാസ്. സി.പി,സി.കെ. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
