• admin

  • July 15 , 2021

മേപ്പാടി : തോട്ടം മേഖലയിൽ പിരിഞ്ഞുപോയ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ H M S യൂണിയൻ ഏറ്റെടുക്കും ഇന്ന് ആരംഭിച്ച വിവരശേഖരണ യാത്രയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ പിരിഞ്ഞുപോയ തൊഴിലാളികൾക്ക് താമസിക്കാൻ വീട് ഇല്ലെങ്കിൽ അവരുടെ കുടിശിക നൽകി അവർ താമസിക്കുന്ന പാട്ടുകൾ ചെറിയ വാടകയ്ക്ക് വീടുണ്ടാക്കുന്ന വരെ അവർക്ക് നൽകണം കൈവശരേഖ ഉള്ള ഭൂമികളും സ്ഥിരമായി അവരുടെ കയ്യിലുള്ള ഭൂമികളും തൊഴിലാളിക്ക് തന്നെ വിട്ടുനൽകണം പാടി നല്കിയതിന് തോട്ടം തൊഴിലാളികളും മാനേജ്മെന്റ് ആയി യാതൊരുവിധ എഗ്രിമെന്റ് ഇല്ലാത്തതിനാൽ പാടി ഒഴിഞ്ഞാൽ മാത്രമേ ആനുകൂല്യം നൽകു എന്നു പറയുന്നത് തൊഴിലാളിവിരുദ്ധ നടപടിയാണ് അതുകൊണ്ട് ഈ പ്രശ്നത്തിൽ ശക്തമായി ഇടപെട്ടു കൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ H M S യൂണിയൻ ശ്രമിക്കും വിവരശേഖരണ യാത്ര നെടുങ്കരണയിൽ വച്ച് എച്ച് എം എസ് മസ്ദൂർ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു L J D ജില്ലാ കമ്മിറ്റി അംഗവും H M S ജില്ലാ വൈസ് പ്രസിഡണ്ടുമായ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു L J D കൽപ്പറ്റ നിയോജക മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ അരപ്പറ്റ,L J D മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദാലി, തുടങ്ങിയവർ സംസാരിച്ചു